കോട്ടയത്ത് വോട്ടിംഗ് മെഷീനിൽ ഒരു വോട്ട് കൂടുതൽ

news image
Dec 9, 2025, 4:01 pm GMT+0000 payyolionline.in

കോട്ടയത്ത് വോട്ടിംഗ് മെഷീനിൽ ഒരു വോട്ട് കൂടുതൽ കാണിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കി എല്‍ ഡി എഫ്. കോട്ടയം വെള്ളൂർ പഞ്ചായത്തിലാണ് മെഷീനിൽ ഒരു വോട്ട് കൂടുതൽ കാണിച്ചത്. വെള്ളൂർ പഞ്ചായത്ത് ആറാം വാർഡിലാണ് വോട്ടിംഗ് മെഷീനില്‍ പ്രശ്നം രേഖപ്പെടുത്തിയത്. വോട്ട് ചെയ്തത് 804 പേരാണ്. എന്നാല്‍ വോട്ടിംഗ് യന്ത്രത്തിൽ 805 എന്ന നമ്പര്‍ കാണിക്കുകയായിരുന്നു. പിന്നാലെ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഒന്നാംഘട്ടം അവസാനിക്കുമ്പോള്‍ ഏ‍ഴ് ജില്ലകളില്‍ 70.28 ശതമാനം പോളിംഗാണ് ഇന്ന് രേഖപ്പെടുത്തിയത്. വോട്ടിംഗ് സമയം അവസാനിച്ചിട്ടും ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നീണ്ടു. വരിയില്‍ നിന്നവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വടക്കൻ ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം നടന്നു. നാളെ നിശബ്ധ പ്രചാരണമായിരിക്കും.

ബി ജെ പി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ വ്യാജ പ്രീപോള്‍ സര്‍വേ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe