കോതമംഗലത്ത് മൃതദേഹം തട്ടിയെടുത്ത് പ്രതിഷേധിക്കൽ : മുഹമ്മദ് ഷിയാസിന് ഹെെക്കോടതിയുടെ രൂക്ഷ വിമർശനം

news image
Mar 12, 2024, 9:24 am GMT+0000 payyolionline.in

എറണാകുളം> കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽനിന്നും ബലമായെടുത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെതിരായ കേസിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മോര്‍ച്ചറിയില്‍ നിന്നും സമ്മതമില്ലാതെയല്ലേ മൃതദേഹം എടുത്തതെന്നും രാഷ്ട്രീയ നേട്ടത്തിനല്ലേ മൃതദേഹവുമായി പ്രതിഷേധിച്ചതെന്നും കോടതി ചോദിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണോ പറയുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു.

സംഭവത്തിലെ പൊലീസ് കേസിനെതിരായ ഷിയാസിന്റെ ഹര്‍ജിയില്‍ പൊലീസ് പീഡനം ആരോപിച്ചുള്ള ഹർജി പരിഗണിച്ചപ്പോഴാണ് നകോടതി വിമർശിച്ചത്. ഹർജി ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് വ്യാഴാഴ്ച പരിഗണിക്കുംപ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചില്ലേയെന്നും അതിന് കേസ് എടുക്കരുതെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. സംഭവത്തിൽ പൊലീസ് നാല് കേസുകൾ എടുത്തെന്ന് മുഹമ്മദ് ഷിയാസിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ പ്രശ്നത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe