കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീഷണി, നവകേരള സദസിന് മുഖ്യമന്ത്രിയടക്കമെത്തുന്ന സാഹചര്യത്തിൽ സുരക്ഷ കൂട്ടിയേക്കും

news image
Nov 16, 2023, 7:49 am GMT+0000 payyolionline.in
കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതോടെ പരിശോധനകളും സുരക്ഷയും ശക്തമാക്കിയേക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്ത ആഴ്ച കോഴിക്കോട്ട് നടക്കാനിരിക്കെ കളക്ടര്‍ക്ക് കിട്ടിയ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. ഇന്നലെയാണ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് ഭീഷണിക്കത്ത് കിട്ടുന്നത്. സിപിഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത്. പിണറായി സര്‍ക്കാറിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്ത് കിട്ടിയ കാര്യം കലക്ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി.

സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്താഴ്ച നടക്കാനിരിക്കെ ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കൊറിയല്‍ പ്രവര്‍ത്തകന്‍ തമിഴ്നാട് സ്വദേശി അനീഷ് ബാബു എന്ന തമ്പിയെ കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ച് ജില്ലയിലൊട്ടാകെ ജാഗ്രതയിലാണ് പൊലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe