കോഴിക്കോട്: കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ശേഖരിച്ച മദ്യം പിടിച്ചെടുത്തു. 16 കുപ്പി മദ്യമാണ് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
വൈകുന്നേരം നാല് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കണക്കിൽപ്പെടാത്ത മദ്യം ഓഫിസിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു. മദ്യത്തിന് രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു.