കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ കടലേറ്റം രൂക്ഷമായതിനെ തുടർന്ന് ആശങ്ക ഉയരുന്നു. കടൽ തിരമാലകൾ ശക്തമായതോടെ ബീച്ചിൽ എത്തിച്ചേരുന്ന ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.
സായാഹ്ന സന്ദർശകർ കൂടുതലായി എത്തുന്ന സമയത്താണ് കടലേറ്റം ശക്തമായത്. സുരക്ഷാ കണക്കിലെടുത്ത് കോസ്റ്റ് ഗാർഡ്, പോലീസ്, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിതമായ അകലത്തേക്ക് മാറ്റി.അതേസമയം, സമീപത്തുള്ള കടകളിലും ജാഗ്രതാ നിർദേശങ്ങൾ നൽകി. ബീച്ചിന്റെ പല ഭാഗങ്ങളിലും വെള്ളം കയറുന്നതോടെ അടിയന്തരമായി സന്ദർശകരെ ഒഴിപ്പിക്കാൻ അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.