കോഴിക്കോട് കാവുമന്ദത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

news image
Feb 26, 2025, 7:53 am GMT+0000 payyolionline.in

കാ​വു​മ​ന്ദം: പി​ണ​ങ്ങോ​ട് പു​ഴ​ക്ക​ലി​ന് സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​രാ​യ പൊ​ഴു​ത​ന പ​ന്നി​യോ​റ സ്വ​ദേ​ശി കു​ണ്ടി​ൽ വീ​ട്ടി​ൽ ജി​തേ​ഷ് കു​മാ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി​ജീ​ഷ്, കാ​ർ ഡ്രൈ​വ​ർ കാ​വു​മ​ന്ദം ചെ​ന്ന​ലോ​ട് സ്വ​ദേ​ശി ഉ​സ്മാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. കാ​വു​മ​ന്ദം പി​ണ​ങ്ങോ​ട് റൂ​ട്ടി​ൽ കി​ണ​റി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പി​ണ​ങ്ങോ​ട് ഭാ​ഗ​ത്ത് നി​ന്നും കാ​വു​മ​ന്ദം ഭാ​ഗ​ത്തേ​ക്ക് വ​രുക​യാ​യി​രു​ന്ന കാ​ർ ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടു ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജി​തേ​ഷ് കു​മാ​റി​ന്റെ വാ​രി​യെ​ല്ലു​ക​ൾ​ക്കും കൈ​കാ​ലു​ക​ൾ​ക്കും പൊ​ട്ട​ലു​ണ്ട്. വി​ജീ​ഷി​ന്റെ ത​ല​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. പ​രി​ക്കേ​റ്റ ഉ​സ്മാ​ൻ ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe