കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു

news image
May 24, 2025, 3:38 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്.

ജില്ലയിൽ ശക്തമായ കാറ്റുമുണ്ടായി. നഗരത്തിലും തീരദേശ മേഖലയിലുമാണ് കാറ്റ് അടിച്ചത്. നഗരത്തിൽ നിന്നും 15 കിലോമീറ്റർ പരിതിയിൽ മഴയ്ക്കൊപ്പമാണ് വേഗതയേറിയ കാറ്റുണ്ടായത്.

ഫറോക്കിൽ രാത്രിയിലെ കാറ്റിലും മഴയിലും ബസ്സ്റ്റോപ്പിന് മുകളിൽ മരം വീണു. ഫാറോക്ക് പേട്ട പരുത്തിപാറ റോഡിൽ തണൽ മരംബസ് സ്റ്റോപ്പിന് മുകളിലേക്ക് വീണു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സെത്തി മരം മുറിച്ചു മാറ്റി. ബസ് സ്റ്റോപ്പ്‌ പൂർണമായും തകർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe