കോഴിക്കോട് നഗരത്തിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക! ഇന്ന് ഗതാഗത നിയന്ത്രണം

news image
Nov 3, 2025, 5:32 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതല്‍ ടൗണ്‍ ഹാള്‍വരെയുള്ള റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചത്. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിടും. എല്‍.ഐ.സി ബസ്‌സ്റ്റോപ്പില്‍ ബസുകള്‍ വരില്ല.

ബസ്സുകള്‍ പോകേണ്ടതിങ്ങനെ:

സ്വകാര്യവാഹനങ്ങള്‍ എസ്.ബി.ഐ ജങ്ഷന്‍ വഴി പോകണം. പുതിയ ബസ്സ്റ്റാന്‍ഡ് പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് എല്‍.ഐ.സി -മാനാഞ്ചിറ-ടൗണ്‍ഹാള്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊലീസ് കമ്മീഷണര്‍ ഓഫിസ് ജങ്ഷനില്‍ നിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ്.ബി.ഐ ജംഗ്ഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

ദീര്‍ഘദൂര ബസുകള്‍:

കണ്ണൂര്‍, തലശ്ശേരി, കുറ്റ്യാടി തൊട്ടില്‍പാലം ഭാഗത്തേക്ക് പോകേണ്ട ദീര്‍ഘദൂര ബസ്സുകള്‍ സ്റ്റേഡിയം ജങ്ഷന്‍ പുതിയറ, അരയിടത്ത് പാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ് ഹില്‍ ചുങ്കം വഴി പോകേണ്ടതാണ്.

ഹ്രസ്വദൂര ബസുകള്‍:

കൊയിലാണ്ടി, ബാലുശ്ശേരി മറ്റ് ഹ്രസ്വദൂര റൂട്ടില്‍ ഓടുന്ന ബസുകള്‍ പൊലീസ് കമ്മീഷണര്‍ ഓഫിസ് ജങ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് എസ്.ബി.ഐ ജങ്ഷന്‍, ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷന്‍ വഴി പോകേണ്ടതാണ്.

സിറ്റി ബസുകള്‍:

മാവൂര്‍ റോഡ് ജങ്ഷന്‍ ഭാഗത്തുനിന്നു വന്ന്, എല്‍.ഐ.സി വഴി പോകേണ്ട സിറ്റി ബസുകള്‍ എസ്.ബി.ഐ ജങ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി പോകേണ്ടതാണ്.

വണ്‍വേ റോഡുകള്‍ ടു വേ ആകും:

ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി പൊലീസ് കമ്മീഷണര്‍ ഓഫിസ് ജങ്ഷന്‍ മുതല്‍ എസ്.ബി.ഐ ജങ്ഷന്‍ വരെയുള്ള വണ്‍വേ റോഡും, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ എസ് ബി ഐ വരെയുള്ള വണ്‍വേ റോഡും ടു വേ ആക്കുന്നതാണെന്ന് കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സിറ്റി ട്രാഫിക് എന്‍ഫോഴ്‌സസ്‌മെന്റ് യൂണിറ്റ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe