ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിലെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്. 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെയാണിത്. കോര്‍പറേഷന്‍ പരിധിയില്‍ 2,24,161 പുരുഷന്മാരും 2,51,571 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 4,75,739 വോട്ടര്‍മാരുണ്ട്.
ഏഴ് നഗരസഭകളിലായി 1,53,778 പുരുഷന്മാരും 1,72,375 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 3,26,156 വോട്ടര്‍മാരും 70 ഗ്രാമപഞ്ചായത്തുകളിലായി 8,88,436 പുരുഷന്മാരും 9,92,329 സ്ത്രീകളും 22 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 18,80,787 വോട്ടര്‍മാരുമാണുള്ളത്.
ജില്ലയില്‍ വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 111, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 604, ഗ്രാമപഞ്ചായത്തുകളിലേക്ക് 4424, കോര്‍പറേഷനിലേക്ക് 326, നഗരസഭകളിലേക്ക് 863 എന്നിങ്ങനെയാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍.
