കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം; യുപി സ്വദേശി പിടിയില്‍

news image
Jan 22, 2025, 5:15 pm GMT+0000 payyolionline.in

കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം നടത്തിയ യുപി സ്വദേശിയെ പൊലീസ് പിടികൂടി. ഗൊരഖ്പൂര്‍ സ്വദേശി സോനു(23)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സൗത്ത് ബീച്ചില്‍ സാഫ്രാന്‍ ഡേറ്റ്‌സ് ആൻഡ് നട്‌സ് എന്ന കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വടകര സ്വദേശിനി സമീറ ബാനുവിന്‍റെ കാറിലാണ് മോഷണം നടന്നത്.

ബീച്ച് കാണാനെത്തിയ സമീറയും കുടുംബവും രാത്രി 10.30 ഓടെ കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൊലീസില്‍ പരാതി നല്‍കി. രണ്ട് മൊബൈല്‍ ഫോണുകളും അരപവന്‍ വരുന്ന രണ്ട് മോതിരം, എടിഎം കാര്‍ഡ്, ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, പെന്‍ഡ്രൈവ്, 8000 രൂപ എന്നിവയുമായാണ് പ്രതി കടന്നുകളഞ്ഞത്. 61,000 രൂപ വില വരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ പറഞ്ഞു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കാര്‍ നിര്‍ത്തിയിട്ടതിന് സമീപത്തുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ടൗണ്‍ എസ്‌ഐ മാരായ ജെയിന്‍, മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, വന്ദന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe