കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺ ഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു. കുന്നുമ്മൽ സ്വദേശി ഇപി ലത്തീഫാണ് മരിച്ചത്.
ഇന്നുച്ചയോടെയാണ് അപകടം നടന്നത്. സൺ ഷെയ്ഡിന് ബലം നൽകുന്നതിനായി ഉറപ്പിച്ച പലക തട്ടിമാറ്റുന്നതിനിടെ കോൺക്രീറ്റ് തകർന്ന് ലത്തീഫിന്റെ മുകളിൽ വീഴുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ലത്തീഫിനെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.