കോഴിക്കോട് പന്നിയങ്കരയിൽ ബൈക്ക് വർക്ക് ഷോപ്പ് ഉൾപ്പെടെ മൂന്ന് കടകളിൽ തീപ്പിടിത്തം

news image
Jan 10, 2026, 4:30 am GMT+0000 payyolionline.in

കോഴിക്കോട്: പന്നിയങ്കരയിൽ കടകൾക്ക് തീപ്പിടിച്ച് നാശനഷ്ടം. മേൽപ്പാലത്തിന് താഴെയുള്ള മൂന്ന് കടമുറികളിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് കടമുറികളും പൂർണമായും കത്തി. നാല് യൂണിറ്റ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്നു. രാത്രി എട്ടരയോടെയാണ് അപകടം. പ്ലൈവുഡിന്റേയും ഗ്ലാസിന്റേയും പണി നടക്കുന്ന മുറി, ടെയ്‌ലറിങ് ഷോപ്പ്, ബൈക്ക് വർക്ക്‌ഷോപ്പ് എന്നീ മൂന്ന് കടകളാണ് പൂർണമായും  കത്തിയത്. തീപ്പിടിത്തിനിടയാക്കിയ കാരണം വ്യക്തമല്ല. തൊട്ടുപിറകിലായി ഒട്ടേറെ വീടുകളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe