പാലക്കാട് : നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് അതിവേഗപ്പാത നിർമാണത്തിനുള്ള ഭൂമിയെടുപ്പ് നടപടികളെല്ലാം പൂർത്തിയായിട്ടും ഇനിയും പണം ലഭിക്കാതെ ഒട്ടേറെ ഭൂവുടമകൾ. 60 കോടിയോളം രൂപയാണ് ഇത്തരത്തിൽ പലർക്കുമായി ലഭിക്കാനുള്ളത്. ഭൂമിയെടുപ്പിനായുള്ള ‘ഭൂമിരാശി’ പോർട്ടലുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുടെ ഭാഗത്താണ് വൈകലുണ്ടാകുന്നതെന്നാണ് ഭൂവുടമകൾ കുറ്റപ്പെടുത്തുന്നത്. റോഡ് നിർമാണത്തിന് ആവശ്യമായ 277 ഹെക്ടർ ഭൂമിയിൽ 268 ഹെക്ടറും റവന്യുവകുപ്പ് ഏറ്റെടുത്തു. ഏറ്റെടുത്തതിൽ ഏതാനും പേർക്കാണ് പണം ലഭിക്കാനുള്ളത്. ഭൂമി ഏറ്റെടുക്കൽ ‘ഭൂമിരാശി’ എന്ന പോർട്ടൽ വഴിയാക്കിയത് ഈ വർഷം മുതലാണ്. ആദ്യ ഘട്ടത്തിൽ ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനു കൈമാറിയ 1740 കോടി രൂപ ഉപയോഗിച്ചാണു ഭൂമിയെടുപ്പ് നടത്തിയത്. ഈ രീതി മാറിയതോടെ ഭൂമിയെടുപ്പിന് ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥൻ രേഖകളെല്ലാം ഉടമകളിൽ നിന്നു വാങ്ങി ഭൂമിരാശി പോർട്ടലിൽ അപ്ലോഡ് ചെയ്യും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിൽ നിന്നു പരിശോധിച്ച ശേഷം ന്യൂഡൽഹിയിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിൽ നിന്നു തുക അനുവദിക്കുന്നതാണു രീതിഎന്നാൽ ദേശീയപാത അതോറിറ്റിയുടെ രാജ്യത്തെ ഒട്ടേറെ പദ്ധതികളുടെ ഭൂമിയെടുപ്പ് ഈ പോർട്ടൽ വഴിയാണ്. അടുത്ത ദിവസങ്ങളിലായി ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ പോർട്ടലിൽ ഉണ്ടായിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പരാതികളും സംശയങ്ങളും റവന്യു ഉദ്യോഗസ്ഥർ വഴി തീർക്കാമെങ്കിലും പുതിയ രീതി വന്നതോടെ പ്രശ്നപരിഹാരം വൈകാൻ തുടങ്ങി. ആവശ്യത്തിന് ഉദ്യോഗസ്ഥർ ദേശീയപാത അതോറിറ്റിക്ക് ഇല്ലാത്തതും തുക വൈകുന്നതിന്റെ കാരണമായി. അതിവേഗ ഇടനാഴി ഇങ്ങനെ സേലം – കൊച്ചി ദേശീയപാതയിൽ മരുതറോഡ് പഞ്ചായത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്തു നിന്ന് ആരംഭിച്ച് മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂരിൽ കുഞ്ഞുകുളത്താണ് ജില്ലയുടെ ഭാഗം അവസാനിക്കുക. തുടർന്ന് മലപ്പുറം ജില്ല വഴി കടന്നുപോയി കോഴിക്കോട് ദേശീയപാത 55ൽ പന്തീരാങ്കാവിൽ അവസാനിക്കും. 7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായി വികസിപ്പിക്കുന്ന 121 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ ഒന്നരമണിക്കൂറിൽ പാലക്കാട്ടു നിന്ന് കോഴിക്കോട്ട് എത്താൻ കഴിയുമെന്നാണു പ്രതീക്ഷ.
- Home
- കോഴിക്കോട്
- കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ
കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ
Share the news :
Oct 18, 2025, 8:36 am GMT+0000
payyolionline.in
തലസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല, വിശ്വസ്തന ..
Related storeis
കോഴിക്കോട് വെള്ളയിൽ ഭിന്നശേഷിക്കാരന് മർദ്ദനം ; ട്രെയിനിങ് സെന്റർ പര...
Jan 14, 2026, 2:52 pm GMT+0000
ഇനി ബ്ലോക്കില്ല, കോഴിക്കോടിന് സുഖയാത്ര; മാനാഞ്ചിറ – വെള്ളിമാട...
Jan 8, 2026, 11:14 am GMT+0000
കോഴിക്കോട് വാടക ഫ്ലാറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; യുവാവിനൊപ്പം ...
Jan 1, 2026, 6:40 am GMT+0000
കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്ക...
Dec 31, 2025, 5:25 pm GMT+0000
ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്പ...
Dec 28, 2025, 3:24 pm GMT+0000
വയനാട് കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട; സ്വകാര്യ ബസിലെ യാത്രക്കാരനി...
Dec 28, 2025, 12:10 pm GMT+0000
More from this section
ഉപ്പിലിട്ടതും കല്ലുമ്മക്കായയും പിന്നെ ഐസ് ഉരതിയും! കോഴിക്കോട് ബീച്ച...
Dec 26, 2025, 9:37 am GMT+0000
ബസ് സ്റ്റോപ്പില്‍ നിറയെ മൂത്രവും രക്തവും; മദ്യപസംഘത്തെക്കൊണ്ട് പൊറ...
Dec 24, 2025, 9:18 am GMT+0000
നാലാഴ്ചയ്ക്കകം നാലുവരി ?; മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത അടുത്...
Dec 23, 2025, 12:08 pm GMT+0000
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ...
Dec 19, 2025, 4:40 pm GMT+0000
കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Dec 17, 2025, 1:06 pm GMT+0000
62 വോട്ടിന് നഷ്ടമായ ചരിത്രം; കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന് നഷ്...
Dec 15, 2025, 6:36 am GMT+0000
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്...
Dec 9, 2025, 1:35 pm GMT+0000
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്...
Dec 9, 2025, 9:13 am GMT+0000
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നില...
Dec 8, 2025, 3:32 pm GMT+0000
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്...
Dec 7, 2025, 4:05 pm GMT+0000
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയി...
Dec 7, 2025, 9:41 am GMT+0000
