കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും

news image
May 23, 2025, 8:30 am GMT+0000 payyolionline.in

കോഴിക്കോട്: തീപിടിത്തം ഉണ്ടായതിനെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കടകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ അനുമതി. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്നമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മേയറും വ്യാപാരികളും നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ തീരുമാനമായത്.

ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോ​ഗത്തിൽ തീരുമാനമായി. മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.

വ്യാ​ഴാ​ഴ്ച മേ​യ​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്, ഡെ​പ്യൂ​ട്ടി മേ​യ​ർ മു​സാ​ഫ​ർ അ​ഹ​മ്മ​ദ്, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കെ​ട്ടി​ട​ത്തി​ലെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നും കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യും ബു​ധ​നാ​ഴ്ച കെ.​എ​സ്.​ഇ.​ബി വി​ഭാ​ഗ​വും കോ​ർ​പ​റേ​ഷ​ൻ ഇ​ല​ക്ട്രി​ക്ക​ൽ വി​ങ്ങും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള കാ​ലി​ക്ക​റ്റ് ടെ​ക്സ്റ്റൈ​ൽ​സ്, പി.​ആ​ർ.​സി മെ​ഡി​ക്ക​ൽ​സ് എ​ന്നി​വ​യി​ലും തൊ​ട്ട​ടു​ത്തു​ള്ള ക​ട​ക​ളി​ലു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഈ ​ഭാ​ഗ​ത്തെ താ​ഴെ നി​ല​യി​ലെ വ​യ​റി​ങ്ങി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മാ​വൂ​ർ റോ​ഡ് ഭാ​ഗ​ത്തു​ള്ള ക​ട​മു​റി​ക​ളി​ൽ ഉ​ട​ൻ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​ണ് കെ​ട്ടി​ട ഉ​ട​മ കൂ​ടി​യാ​യ കോ​ർ​പ​റേ​ഷ​ൻ ശ്ര​മി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റു​ഭാ​ഗം പൂ​ർ​ണ​മാ​യും പൊ​ലീ​സ് സീ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe