കോഴിക്കോട് പൊറോട്ട വിൽപനയുടെ മറവിൽ എംഡിഎംഎ വിറ്റ യുവാവ് പിടിയിൽ

news image
Oct 15, 2025, 4:12 am GMT+0000 payyolionline.in

കോഴിക്കോട് എംഡി എം എയുമായി യുവാവ് പിടിയിൽ. ഫ്രാൻസിസ് റോഡ് സ്വദേശി കെടി അഫാം ആണ് പിടിയിലായത്. പൊറോട്ട വില്പനയുടെ മറവിൽ പ്രതി എംഡിഎം എ വില്പനയും ഇയാൾ നടത്തി വരികയായിരുന്നു.
വീട്ടിൽ പൊറാട്ട നിർമിച്ച് വിൽക്കുന്നതാണ് പ്രതിയുടെ ജോലി. രഹസ്യവിവരത്തെ തുടർന്ന് ടൗൺ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് 30 ഗ്രാം എംഡി എം എ കണ്ടെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe