കോഴിക്കോട് ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം

news image
Nov 3, 2023, 3:42 pm GMT+0000 payyolionline.in

കോഴിക്കോട്: കണ്ണംപറമ്പിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് ആണ് സ്ഥലത്തുള്ളത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീപടർന്നത്.

ഫർണിച്ചർ കടയിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്നിന്നാണ് തീ പടർന്നത്. പിന്നീട് താഴേക്ക് വ്യാപിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ തൊഴിലാളികൾ ഉടൻ മാറ്റിയത് വൻ ദുരന്തം ഒഴിവാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe