കോഴിക്കോട്: അരയിടത്ത് പാലത്ത് ബസ് അപകടത്തിൽപ്പെട്ടത് മുന്നിൽ പോയിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയെന്ന് ദൃക്സാക്ഷികൾ. അപകടത്തെ തുടർന്ന് ഏഴ് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്കൂൾ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 40 പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.