കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ പൊലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിടിയിൽ

news image
Apr 2, 2025, 5:17 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ൽ വെ​ച്ച് പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ബി​ഷ്ണു​കു​മാ​ർ (23), രൂ​പേ​ഷ് കു​മാ​ർ (20) എ​ന്നി​വ​രെ വെ​ള്ള​യി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബീ​ച്ച് ല​യ​ൺ​സ് പാ​ർ​ക്കി​ന് സ​മീ​പം ബീ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന എ​ല​ത്തൂ​ർ കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ജു​ബി​നെ പ്ര​തി​ക​ൾ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe