കോഴിക്കോട്: മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറിയെന്ന് ആരോപണം. കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി. മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സ്വർണം തിരിച്ച് ഏൽപ്പിച്ചില്ലെന്നാണ് പരാതി. ഇരുപത് പവനിലധികം സ്വർണം കാണാതായതിൽ മലബാർ ദേവസ്വം ബോർഡ് അന്വേഷണമാരംഭിച്ചു.
2023-ൽ സ്ഥലം മാറിയ എക്സിക്യൂട്ടീവ് ഓഫീസർ സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നതോടെ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് തിരിച്ച് വിളിപ്പിച്ചു. ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയതിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.