കോഴിക്കോട് : മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ഗർത്തം. പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ഗർത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാഗം തകർന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി. കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ഗർത്തം ഉണ്ടായത്.
നൂറ് കണക്കിന് വാഹനം കടന്നുപോകുന്ന റോഡിലാണ് ഗർത്തം. വലിയ ഗർത്തം ഉണ്ടായിട്ടും വാഹനങ്ങൾ റോഡിന്റെ ഇരു സൈഡുകളിൽ കൂടി കടന്നുപോകുന്നു. അപകട സാധ്യത ഉള്ളതിനാൽ ഗതാഗത നിയന്ത്രണം വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.