കോഴിക്കോട് മാവൂർ റോഡിൽ ബസ്സിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

news image
Oct 9, 2026, 7:01 am GMT+0000 payyolionline.in

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പുതിയറ തിരുത്തിയാട് സ്വദേശി അജയ് (41) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ഇന്നലെ രാത്രി 10.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്ച രാവിലെ 10.24-ഓടെ മാവൂർ റോഡിൽ ആർ.പി. മാളിന് സമീപമായിരുന്നു അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന അജയ് അപ്രതീക്ഷിതമായി ഓടിയെത്തി സ്വകാര്യ ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. യുവാവ് വരുന്നത് കണ്ട് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചെങ്കിലും ആഘാതത്തിൽ അജയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ പോലീസും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഇയാളെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ബസ്സിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe