കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് ; മുങ്ങിയ പ്രതി പിടിയിൽ

news image
Aug 2, 2026, 11:00 am GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ പ്രതി പിടിയിൽ. നല്ലളം സ്വദേശി കെ.വിപിനാണ് പൊലീസ് പിടിയിലായത്. കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എൻ. നജീബ്, കോഴിക്കോട് അരക്കിണർ സ്വദേശി നൗഷിദ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു

വെള്ളിയാഴ്ച രാത്രിയാണ് നടുവട്ടം സ്വദേശി ആദിൽ റോഷൻ കുത്തേറ്റ് മരിച്ചത്. കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷ്ണൽ ഹോട്ടലിന് മുന്നിലെ നടപ്പാതയോട് ചേർന്നുള്ള റോഡിലാണ് സംഭവം. മദ്യലഹരിയിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം.

കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ റോഷനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലവും പിന്നീട് മരിക്കുകയായരുന്നു. സംഭവത്തിന് പിന്നാലെ സമീപത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe