കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

news image
Mar 19, 2026, 5:00 am GMT+0000 payyolionline.in

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. രോ​ഗ ലക്ഷണം കണ്ടെത്തിയ മൂന്ന് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ വകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. മലിന ജലത്തിലൂടെയും കേടായ ആഹാര പദാർഥങ്ങളിലൂടെയുമാണ് ഈ രോ​ഗം പകരുന്നത്. പ്രധാനമായും ദഹന വ്യവസ്ഥയെയാണ് ഷി​ഗല്ല ബാക്ടീരിയ ബാധിക്കുന്നത്. രണ്ട് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണപ്പെട്ട് തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe