കോഴിക്കോട് മെഡിക്കൽ കോളേജിൽ ‘കരുതൽ’ വിശ്രമകേന്ദ്രം തുറന്നു

news image
Sep 21, 2025, 5:06 am GMT+0000 payyolionline.in

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കരുതൽ വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചു. മുൻരാജ്യസഭാ എംപി എളമരം കരീം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളജിൻ്റെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൻ്റെ മുഖം മിനുക്കിയാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള കരുതൽ വിശ്രമകേന്ദ്ര തയ്യാറായിരിക്കുന്നത്.

 

എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3.30 കോടി ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചത്. പ്രസവ വാർഡിൽ രോഗികളുടെ സഹായികളായി എത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനാണ് രണ്ടു നിലകളിലായി 70 കട്ടിലുകളും, സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കറുകളും, ടോയ്‌ലറ്റ് ബ്ലോക്കും ഉൾപ്പെടെ സൗകര്യങ്ങളോടെ കരുതൽ വിശ്രമ കേന്ദ്രം നിർമിച്ചത്. ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവർക്ക് വിശ്രമിക്കാനാണ് വിശ്രമ കേന്ദ്രം നിർമിക്കുന്നത്ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഐസിയു ആംബുലൻസിന്റെയും ഡന്റൽ കോളേജിലേക്കുള്ള ഡന്റൽ ചെയറുകളുടെയും ഉദ്ഘാടനവും വിശ്രമകേന്ദ്രത്തിന്റെ തറക്കല്ലിടലും മുൻ രാജ്യസഭാ എംപി എളമരം കരീം നിർവഹിച്ചു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3.30 കോടി ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചത്. ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൾ സജീത് കുമാർ അദ്ധ്യക്ഷത വഹിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe