കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അപകടസമയത്തുണ്ടായ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നു പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വടകര, കൊയിലാണ്ടി, മേപ്പയ്യൂർ സ്വദേശികളുടെ മരണം പുക ശ്വസിച്ചല്ലെനാണ് റിപ്പോർട്ട്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്. ഇന്നലെ രാത്രി 8മണിയോടെയാണ് അപകടമുണ്ടായത്.
അതേസമയം, മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്.ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ ആണ് ഉള്ളടക്കം. 2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് (MRI ups) യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മൈന്റനൻസ് നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോൾ151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.