ഷഹബാസിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ -കോഴിക്കോട് റൂറല്‍ എസ്.പി

news image
Mar 3, 2025, 5:29 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജു. പ്രതികളായ കുട്ടികളില്‍ ഒരാളുടെ പിതാവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യവും റൂറല്‍ എസ്.പി സ്ഥിരീകരിച്ചു.

വിദ്യാർഥികൾ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വീടുകളിൽ പരിശോധന നടത്തിയെന്ന് എസ്.പി പറഞ്ഞു. വിദ്യാർഥികളുടെ മൊബൈൽ ഫോൺ, വാട്സാപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം തുടങ്ങിയവ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്. മൊബൈൽ ഫോൺ റിക്കവർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഉപയോഗിച്ച ആയുധം കണ്ടെത്താനും കഴിഞ്ഞു -എസ്.പി പറഞ്ഞു.

അക്രമത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്. കുട്ടികളുടെ രക്ഷിതാക്കളിലൊരാൾ ക്രിമിനിൽ കേസുകളുടെ പശ്ചാത്തലമുള്ളയാളാണ്. അക്രമസമയത്ത് രക്ഷിതാക്കൾ ആരെങ്കിലും പരിസരത്ത് ഉണ്ടായിരുന്നോ എന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

വാട്സാപ്പ് ഗ്രൂപ്പിലെ വിദ്യാർഥികളുടെ സംഭാഷണങ്ങൾ ഉൾപ്പെടെ സൂചിപ്പിക്കുന്നത് ആസൂത്രണത്തോടെയുള്ള അക്രമമെന്നാണ്. അക്രമത്തിന് ശേഷമുണ്ടായ കുട്ടികളുടെ പ്രതികരണവും അത്തരത്തിലാണ്. കുട്ടികളുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണ് -റൂറൽ എസ്.പി കെ.ഇ. ബൈജു പറഞ്ഞു.

താ​മ​ര​ശ്ശേ​രി​യി​ലെ ട്യൂ​ഷ​ൻ സെ​ന്റ​റിൽ ഫെബ്രുവരി 23ന് ഞായറാഴ്ച വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. ഷ​ഹ​ബാ​സി​നെ മ​ർ​ദി​ച്ച അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തിയിട്ടുണ്ട്. ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​മാ​ട്കു​ന്നി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലാ​ണ് കഴിയുന്നത്.

അതേസമയം, പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്. ഇന്ന് രാവിലെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്.

കേ​സി​ൽ പി​ടി​യി​ലാ​യ അ​ഞ്ചു​വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ കഴിഞ്ഞ ദിവസം പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ഒ​രാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന നെ​ഞ്ച​ക്ക് ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് നാ​ല് ഫോ​ണു​ക​ളും ഒ​രു​ലാ​പ്ടോ​പ്പും പി​ടി​ച്ചെ​ടു​ത്തു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യു​ടെ പി​താ​വി​ന് ക്വ​ട്ടേ​ഷ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നിരുന്നു. ടി.​പി വ​ധ​ക്കേ​സ് പ്ര​തി ടി.​കെ.​ ര​ജീ​ഷി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഷ​ഹ​ബാ​സി​നെ മ​ർ​ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നെ​ഞ്ച​ക്കും പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe