കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: അഞ്ച് കമ്പനികൾ രംഗത്ത്

news image
Oct 2, 2023, 7:46 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: 475 കോ​ടി​യി​ല​ധി​കം ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​രാ​റെ​ടു​ക്കാ​ൻ അ​ഞ്ച് പ്ര​മു​ഖ ക​മ്പ​നി​ക​ൾ രം​ഗ​ത്ത്. ന​വം​ബ​ർ ആ​ദ്യ​മാ​ണ് ടെ​ൻ​ഡ​ർ ഉ​റ​പ്പി​ക്കു​ക. അ​തു​ക​ഴി​ഞ്ഞ് നാ​ലു മാ​സ​ത്തി​ന​കം നി​ർ​മാ​ണം ആ​രം​ഭി​ക്കും. ര​ണ്ട​ര വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലം.

ഇ​പ്പോ​ഴ​ത്തെ കെ​ട്ടി​ട​ത്തി​ന്റെ 10 ശ​ത​മാ​നം മാ​ത്രം നി​ല​നി​ർ​ത്തി ബാ​ക്കി പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ. 46 ഏ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ക. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​മാ​യി​രി​ക്കും കോ​ഴി​ക്കോ​ട് വ​രു​ന്ന​ത്.

നി​ല​വി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് മാ​റ്റി സ്ഥാ​പി​ക്കും. അ​തോ​ടൊ​പ്പം ഒ​യി​റ്റി റോ​ഡി​ലെ ഇ​ടു​ങ്ങി​യ റോ​ഡും വി​ക​സി​പ്പി​ക്കും. 20 ലി​ഫ്റ്റു​ക​ൾ, 24 എ​സ്ക​ലേ​റ്റ​റു​ക​ൾ, 12 മീ​റ്റ​ർ വീ​തി​യു​ള്ള ഫൂ​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ്, ര​ണ്ട് പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ൾ, ഒ​രേ​സ​മ​യം 1,100 കാ​റു​ക​ൾ​ക്കും 2,500 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്കി​ങ് സൗ​ക​ര്യം കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​മാ​യി ഉ​ണ്ടാ​വും.

48 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത​യാ​ണ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. നി​ല​വി​ലെ അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ലു​ള്ള ര​ണ്ട് ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജു​ക​ൾ​ക്കു പ​ക​രം 12 മീ​റ്റ​ർ വീ​തി​യി​ലു​ള്ള ര​ണ്ട് പു​തി​യ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജു​ക​ൾ സ്ഥാ​പി​ക്കും. കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള ടെ​ർ​മി​ന​ലു​ക​ളെ ബ​ന്ധി​പ്പി​ച്ച് മ​ധ്യ​ത്തി​ൽ 48 മീ​റ്റ​ർ വീ​തി​യി​ലു​ള്ള കോ​ൺ​കോ​ഴ്‌​സി​ൽ ബി​സി​ന​സ് ലോ​ഞ്ച് അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

പാ​ർ​ക്കി​ങ്ങു​ക​ളി​ലേ​ക്ക് ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജു​ക​ളി​ൽ​നി​ന്നും കോ​ൺ​കോ​ഴ്‌​സി​ൽ​നി​ന്നും സ്‌​കൈ​വാ​ക്ക് സൗ​ക​ര്യ​വും ഏ​ർ​​പ്പെ​ടു​ത്തും. നി​ല​വി​ലെ മു​ഴു​വ​ൻ റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളും പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ നാ​ല് ട​വ​റു​ക​ളി​ലാ​യി ബ​ഹു​നി​ല​ക​ളി​ലു​ള്ള പു​തി​യ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളാ​ണ് നി​ല​വി​ൽ വ​രു​ക. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് 4.2 ഏ​ക്ക​റി​ൽ വാ​ണി​ജ്യ കേ​ന്ദ്ര​വും പ​ദ്ധ​തി​യി​ലു​ണ്ട്.

മ​ൾ​ട്ടി​പ്ല​ക്സ്, ഓ​ഫി​സ് സൗ​ക​ര്യ​ങ്ങ​ൾ, ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ വാ​ണി​ജ്യ സ​മു​ച്ച​യം തു​ട​ങ്ങി​യ​വ​യും ന​വീ​ക​ര​ണ​ത്തി​ൽ അ​ട​ങ്ങു​ന്നു. ഫ്രാ​ൻ​സി​സ് റോ​ഡി​ൽ​നി​ന്നും നി​ല​വി​ലെ നാ​ലാ​മ​ത്തെ പ്ലാ​റ്റ്ഫോം ഭാ​ഗ​ത്തേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും. ആ​ർ.​എം.​എ​സ് കേ​ന്ദ്രം, പാ​ർ​സ​ൽ ക​യ​റ്റാ​നും ഇ​റ​ക്കാ​നു​മു​ള്ള പ്ര​ത്യേ​ക കേ​ന്ദ്രം, ഗ്രൗ​ണ്ട് പാ​ർ​ക്കി​ങ് തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe