കോഴിക്കോട് റെവന്യൂ ജില്ലാ തൈക്വാൻഡോ ചാമ്പ്യൻഷിപ്പ് : നവ്‌രാഗ് സന്തോഷിന് സ്വർണം

news image
Sep 18, 2026, 3:35 pm GMT+0000 payyolionline.in

തുറയൂർ: കോഴിക്കോട് റെവന്യൂ ജില്ലാ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി നവ്‌രാഗ് സന്തോഷ് മിന്നുന്ന വിജയം കൈവരിച്ചു. പയ്യോളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് നവ്‌രാഗ്.

തേജസ്സ് അക്കാദമി ഓഫ് തൈക്വാൻഡോയിലെ പ്രശസ്ത പരിശീലകൻ അജിത്കുമാർ പയ്യോളിയുടെ കീഴിലാണ് നവ്‌രാഗ് പരിശീലനം നടത്തുന്നത്. തുറയൂർ കിഴക്കേകുന്നുമ്മൽ സന്തോഷിന്റെയും ദിവ്യ സന്തോഷിന്റെയും മകനാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe