കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; ജൂലൈയിൽ പ്രവൃത്തി ഉദ്ഘാടനം

news image
Jun 18, 2025, 3:16 pm GMT+0000 payyolionline.in

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.

ടെന്‍ഡര്‍ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe