കോഴിപ്പുറം ചോല റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും

news image
Sep 2, 2025, 8:37 am GMT+0000 payyolionline.in

തിക്കോടി : കോഴിപ്പുറം ചോല റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും വിവിധ പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദന സമ്മേളനവും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജമീല സമദ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല യിൽ നിന്നും ബി.എസ്.സി മാത്‍സ് ൽ രണ്ടാം റാങ്ക് നേടിയ ആര്യനന്ദ.കെ ക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.തുടർന്ന് റസിഡന്റ്‌സ് അംഗങ്ങൾക്കുള്ള വിവിധ കായിക മത്സരങ്ങളും നടന്നു. ശ്രീ. ടി കെ നാരായണൻ സ്വാഗതവും ശ്രീ. അച്യുതൻ പുതിയൊട്ടിക്കണ്ടി അദ്യക്ഷതയും വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ മെമ്പർ ശ്രീ.രാജീവൻ കൊടലൂർ, വാർഡ് മെമ്പർ ശ്രീമതി. വിബിത ബൈജു, ശ്രീ. എൻ. എം. ടി അബ്ദുല്ലക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. ശശി ഒതയോത് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe