കോൺഗ്രസിനു വീണ്ടും തിരിച്ചടി; ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു

news image
Mar 13, 2024, 10:38 am GMT+0000 payyolionline.in

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസിനു വീണ്ടും തിരിച്ചടി. ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവും എഐസിസി ദേശീയ സെക്രട്ടറിയുമായ അജയ് കപൂർ ബിജെപിയിൽ ചേർന്നു. നിലവിൽ കാൺപുരിൽനിന്നുള്ള മുൻ എംഎൽഎ കൂടിയായ അജയ് കപൂറിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് തയാറാകുന്നതിനിടെയാണ് പാർട്ടി വിട്ടത്. ബിഹാറിന്റെ ചുമതലയും പാർട്ടി ഇദ്ദേഹത്തിന് നൽകിയിരുന്നു. കോൺഗ്രസ് സസ്പെൻഡു ചെയ്ത പട്യാല എംപി പ്രണീത് കൗറും നാളെ ബിജെപിയിൽ ചേർന്നേക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe