കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്; ആരെങ്കിലും പുകഴ്ത്തിയെന്ന് വെച്ച് മുഖ്യമന്ത്രിയാകില്ല -കെ. മുരളീധരൻ

news image
Jan 5, 2025, 8:30 am GMT+0000 payyolionline.in

കോഴിക്കോട്: രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്നായിരുന്നു മുരളീധരന്റെ പരാമർശം. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്. നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കണം. ഡൽഹിയുടെ അഭിപ്രായം അറിയണം.-മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമത്തെ കുറിച്ച് മുരളീധരൻ വിവരിച്ചു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെയായിരുന്നു മുരളീധരന്റെ പരാമർശം.

എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. അത് ഇവിടെ വെറുതെ ചർച്ച ചെയ്യേണ്ട. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമല്ലേയെന്നും മുരളീധരൻ ചോദിച്ചു.

ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു. അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവര്‍ത്തകരെയും കിട്ടില്ല. ഇതൊക്കെ നേതാക്കന്മാര്‍ക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവര്‍ക്കും മനസിലായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe