കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: ചർച്ചയ്ക്കായി രാഹുൽ ദില്ലിക്ക് , കെസി വേണു​ഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ

news image
Sep 20, 2022, 7:09 am GMT+0000 payyolionline.in

തിരുവനന്തപുരം : ഭാരത് ജോ‍ഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ​ഗാന്ധി . അടിയന്തരമായി എത്താൻ നിർദേശിച്ചതിനെ തുടർന്ന് കെ സി വേണു​ഗോപാൽ രാവിലെ ദില്ലിക്ക് പോയി . രാഹുൽ ​ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ച‍ർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയ​ഗാന്ധിയുടെ നീക്കം . അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ശശി തരൂരും അശോക് ​ഗെലോട്ടും മത്സര രം​ഗത്തുണ്ടാകുമെന്ന് ഉറപ്പായി . ജി 23 നേതാക്കളുടെ ഭാ​ഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാ​ഗമായി ശശി തരൂർ ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺ​ഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ​ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാൽ താൻ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ​ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം രാഹുൽ ​ഗാന്ധി അധ്യക്ഷനാകാൻ തയാറാണെങ്കിൽ മറ്റാരും മത്സര രം​ഗത്ത് ഉണ്ടാകില്ല

അതേസമയം ശശി തരൂർ മത്സര രം​ഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തിൽ നിന്ന് വ്യാപക എതിർപ്പ് ഉയർന്നിട്ടുണ്ട് . കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. ഇതിനിടെ ജി 23 നേതാക്കൾക്ക് ഇടയിലും ശശി തരൂരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe