തിക്കോടി: കൃത്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവുമില്ലാത്ത മുൻ വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ വ്യക്തിക്ക് നിയമനം നൽകിയതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഭരണസമിതിയുടെ തീരുമാനത്തിനെതിരെയാണ് യുവജന പ്രതിഷേധം ഉയർന്നത്. ഹരിത കർമ്മ സേനാംഗങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് പണം ചെലവഴിച്ച് കോൺഗ്രസ് നേതാവിന് നിയമനം നൽകാനുള്ള ഭരണസമിതിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. “അർഹതയും യോഗ്യതയും പരിഗണിക്കാതെ രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം നിയമനങ്ങൾ അവസാനിപ്പിക്കണം” എന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ബി.പി. ബബിഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ റയീസ് സ്വാഗതം പറഞ്ഞു. എ കെ വൈശാഖ്, ഒലീന, നിഹാൽ കോട്ടക്കൽ എന്നിവർ സംസാരിച്ചു. നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും അല്ലാത്തപക്ഷം തിക്കോടിയിലെ യുവജനങ്ങളെ അണിനിരത്തി സമരം കൂടുതൽ ശക്തമാക്കുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് നേതാവിന്റെ നിയമനം: തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
Sep 14, 2026, 10:39 am GMT+0000
payyolionline.in
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക ..
പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന് പുതിയ ഭരണനേതൃത്വം: വി. ഹമീദ് മാസ്റ്റർ ച ..
