വടകര∙ കെടി ബസാറിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തീ പിടിത്തവും നിലത്ത് രക്തത്തുള്ളികളും. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും വാർഡ് പ്രസിഡന്റുമായ രയരങ്ങോത്ത് കെ.രമേശന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനോടു ചേർന്നുള്ള ഷെഡിനു തീ പിടിച്ചു. അലക്കു യന്ത്രം കത്തിപ്പോയി. വീട്ടിലുണ്ടായിരുന്നവർ തീ കെടുത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് കൊണ്ടാണ് തീ പിടിത്തമെന്നായിരുന്നു ആദ്യം കരുതിയത്.
വൈദ്യുതി വിതരണം നിലച്ചപ്പോൾ രമേശനും കുടുംബവും ഉണർന്നതുകൊണ്ട് തീ നിയന്ത്രിക്കാൻ പറ്റി. ഇല്ലെങ്കിൽ വീട്ടിലേക്കു പടരുമായിരുന്നു. പിറ്റേന്നു രാവിലെ വീടിന്റെ മുറ്റത്ത് രക്തത്തുള്ളികൾ കണ്ടതോടെ തീ പിടിത്തത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയമായി.
സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശൻ പൊലീസിൽ പരാതി നൽകി. തീ പിടിത്തവും രക്തത്തതുള്ളി കണ്ടെത്തിയ സംഭവവും അന്വേഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി, മണ്ഡലം പ്രസിഡന്റ് പി.ടി.കെ.നജ്മൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.നിജിൻ എന്നിവർ ആവശ്യപ്പെട്ടു.