ക്യാമ്പസുകളിൽ വിദ്യാർഥിസംഘടനകളുടെ പ്രവർത്തനം നിരോധിക്കണം: സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

news image
Jan 29, 2024, 2:34 pm GMT+0000 payyolionline.in

കൊച്ചി : സംസ്ഥാനത്തെ സർക്കാർ കോളേജുകളിലടക്കം ക്യാമ്പസുകളിൽ വിദ്യാർഥിസംഘടനകളുടെ പ്രവർത്തനം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെയും മറ്റ്‌ എതിർകക്ഷികളുടെയും വിശദീകരണം തേടി ഹൈക്കോടതി. സംഘടനകൾ നടത്തുന്ന നിയമലംഘനങ്ങൾ നിയന്ത്രിക്കാനാകില്ലെങ്കിൽ  നിരോധിക്കണമെന്ന കോടതി ഉത്തരവുകൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻ പ്രകാശാണ്‌ ഹർജി നൽകിയത്‌.

സംസ്ഥാന സർക്കാർ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ, ഡിജിപി, എംജി, കലിക്കറ്റ്, കേരള, കണ്ണൂർ, മലയാളം, സംസ്കൃത, സാങ്കേതിക സർവകലാശാലകൾ, എസ്എഫ്ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ് തുടങ്ങിയ സംഘടനകൾ എന്നിവരെ എതിർകക്ഷികളാക്കിയാണ്‌ ഹർജി. സർക്കാരിനും സർവകലാശാലകൾക്കുംവേണ്ടി അഭിഭാഷകർ നോട്ടീസ് കൈപ്പറ്റി. വിദ്യാർഥിസംഘടനകൾക്ക് അടിയന്തര നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം മഹാരാജാസ് അടക്കമുള്ള കോളേജുകളിൽ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഹർജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe