നിങ്ങള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ടോ? എങ്കില്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കല്‍ വായ്പാ ഉപയോഗം, അടയ്ക്കാത്ത ഏതെങ്കിലും പേയ്മെന്‍റുകള്‍, മുന്‍കാല മുന്‍കാല കുടിശികകള്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുമ്പോള്‍, ലഭ്യമായ വായ്പാ സ്രോതസ് കുറയുന്നുവെന്നതാണ് ഏറെ പ്രധാനം. ഇത് മറ്റ് കാര്‍ഡുകളിലെ ക്രെഡിറ്റ് ഉപയോഗം വര്‍ദ്ധിപ്പിക്കും. ഇത് ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിന് കാരണമാകും. ക്രെഡിറ്റ് കാര്‍ഡ് എപ്പോള്‍ റദ്ദാക്കണമെന്ന് തീരുമാനിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും, സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ കാര്യത്തില്‍നതീരുമാനം എടുക്കുമ്പോള്‍ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഉയര്‍ന്ന വാര്‍ഷിക ഫീസ്: പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന വാര്‍ഷികാടിസ്ഥാനത്തിലുള്ള ചാര്‍ജുകളാണ് ഈടാക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് പലപ്പോഴും സൃഷ്ടിക്കുക
അമിതമായി ചെലവഴിക്കുന്ന ശീലങ്ങള്‍: കടത്തിലേക്ക് നയിക്കുന്ന അമിതമായ ചെലവുകളെ ഒരു കാര്‍ഡ് പോത്സാഹിപ്പിക്കുന്നുവെങ്കില്‍, അത് റദ്ദാക്കുന്നത് സാമ്പത്തിക നിയന്ത്രണം വീണ്ടെടുക്കാന്‍ സഹായിച്ചേക്കാം. ഇതിനായി കാര്‍ഡ് ഉപയോഗിച്ച് എത്രമാത്രം ചെലവഴിക്കുന്നുവെന്ന് മനസിലാക്കണം.
ഒന്നിലധികം കാര്‍ഡുകള്‍ കൈകാര്യം ചെയ്യുക: നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും സാമ്പത്തിക ദുരുപയോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധാരാളം ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നത് ധാരാളം വായ്പാ സ്രോതസുകളിലേക്കാണ് വഴിതുറക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുമ്പോള്‍ ക്രെഡിറ്റ് സ്കോറില്‍ ഉണ്ടാകുന്ന ആഘാതം എങ്ങനെ കുറയ്ക്കാം?
കുടിശികകള്‍ ഇല്ലാതിരിക്കുക: പിഴകളും അനുബന്ധ പലിശ ചെലവുകളും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കാര്‍ഡ് റദ്ദാക്കുന്നതിന് മുമ്പ് എല്ലാ കുടിശ്ശികകളും തീര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
മറ്റൊരു കാര്‍ഡിലേക്ക് മാറ്റുക: റദ്ദാക്കിയ കാര്‍ഡില്‍ ബാലന്‍സുകള്‍ ഉണ്ടെങ്കില്‍ അത് മറ്റൊരു കാര്‍ഡിലേക്ക് മാറ്റുക. മികച്ച ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും.
ഒന്നിലധികം കാര്‍ഡുകള്‍ പെട്ടെന്ന് റദ്ദാക്കരുത്: ഒന്നിലധികം കാര്‍ഡുകള്‍ ഒരേസമയം റദ്ദാക്കുന്നത് ക്രെഡിറ്റ് ഉപയോഗത്തെ സാരമായി ബാധിക്കുമെന്ന് ഓര്‍മ്മിക്കുക. അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
പഴയ ക്രെഡിറ്റ് കാര്‍ഡുകള്‍ സജീവമായി സൂക്ഷിക്കുക: ദീര്‍ഘകാല ചരിത്രമുള്ള കാര്‍ഡുകള്‍ സൂക്ഷിക്കുന്നത് മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈലിന് വളരെയധികം ഗുണം ചെയ്യും, കൂടാതെ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.