ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു; പൊതുഭരണ വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ

news image
Jan 4, 2025, 12:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പ് 31 പേരെ സസ്പെൻഡ് ചെയ്തു. ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു.

1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തൽ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. അതേസമയം, അച്ചടക്കനടപടിയെ സ്വാഗതം ചെയ്യുകയാണ് സർവ്വീസ് സംഘടനകൾ അറിയിച്ചു. ജീവനക്കാരെ ആകെ അടച്ചക്ഷേപ്പാക്കാതെ കുറ്റം ചെയ്തവർക്കെതിരെ നടപടി വേണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe