കൽപറ്റയിൽ പുല്ലരിയാൻ പോയയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; അജ്ഞാത ജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് നാട്ടുകാർ

news image
Jul 26, 2023, 11:13 am GMT+0000 payyolionline.in

കൽപറ്റ: പുല്ലരിയാൻ പോയയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മീനങ്ങാടി മു​രണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (59) ആണ് കാണാതായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാരാപ്പുഴ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സംഭവം. പുഴയോരത്തേക്ക് എന്തോ മൃഗം സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്ന് നാട്ടുകാർ പറയുന്നു.

സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. സുൽത്താൻ ബത്തേരിയിൽനിന്ന് ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങാടി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

സുരേന്ദ്രനെ കൊണ്ട് പോയത് മുതലയെന്ന് സംശയിക്കുന്നുണ്ട്. കാരാപ്പുഴയിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. ഇതേതുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ താത്ക്കാലികമായി അടച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe