കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് കോടതിയിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിലെ ആദ്യ രണ്ടുവരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമാണ്.
വിവരം ലഭിച്ചയുടൻ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഒരുമണിക്കൂറോളം പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തേ പൂക്കോട് വെറ്ററിനറി കോളജിലും സമാനരീതിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.