കാലടി> സംസ്കൃത സർവകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വിഭാവനം ചെയ്തിട്ടുള്ള ചട്ടങ്ങൾക്ക് വിധേയമായി നിയമിതനായ വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണനെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് നിയമവിരുദ്ധമായി പിരിച്ചുവിട്ട ഗവർണറുടെ നടപടിക്കെതിരെ സിൻഡിക്കറ്റ് യോഗം പ്രമേയം പാസാക്കി.
അക്കാദമിക് കൗൺസിൽ പുനഃസംഘടിപ്പിക്കാതെ, നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന ഗവർണറുടെ നടപടിയിലും യോഗം പ്രതിഷേധിച്ചു. സിൻഡിക്കറ്റ് അംഗം അഡ്വ. കെ പ്രേംകുമാർ എംഎൽഎ പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. ഡി സലിംകുമാർ പിന്താങ്ങി.