ദോഹ: ഗാസയിലേക്ക് കൂടുതല്‍ സഹായവുമായി ഖത്തര്‍. വ്യാഴാഴ്ച രാവിലെ ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് ആംബുലന്‍സും മരുന്നും ആശുപത്രി ഉപകരണങ്ങളും ഉള്‍പ്പെടെ 24 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായാണ് ഖത്തര്‍ അമിരി വ്യോമസേന വിമാനമെത്തിയത്. 38-ാമത്തെ ദുരിതാശ്വാസ വിമാനമാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്.
ഇത്തരത്തില്‍ ആകെ 1243 ടണ്‍ വസ്തുക്കളാണ് രണ്ടു മാസത്തിനിടെ ഖത്തര്‍ ഈജിപ്ത് വഴി ഗാസയിലെത്തിച്ചത്. ഗാസയിലെ ആരോഗ്യ സേവനങ്ങള്‍ക്ക് വേണ്ടി ആറ് ആംബുലന്‍സുകളും ഒടുവിലായി അയച്ചു. അല്‍ അരിഷില്‍ നിന്ന് ഇവ റഫ അതിര്‍ത്തി വഴി ഗാസയിലെത്തിക്കും.