മേപ്പയൂർ: മെഗാ ഭരതനാട്യത്തിൽ നൃത്ത പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ പ്രമുഖ നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിതാ ബാബു അദ്ദേഹത്തിന് ഉപഹാര സമർപ്പണം നടത്തി.
പി. സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.കെ.എം. ബാലകൃഷ്ണൻ, ഇ. കുഞ്ഞിക്കണ്ണൻ, ടി. കഞ്ഞിരാമൻ, സാവിത്രി ബാലൻ, നാരായണൻ മേലാട്ട്, ടി. സുരേഷ് ബാബു, വി. കുഞ്ഞിരാമൻ കിടാവ്, ടി.കെ. പ്രഭാകരൻ, ആർ.കെ. രമേശൻ, ടി. രവീന്ദ്രൻ, വി.സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇ.എം. ശങ്കരൻ സ്വാഗതവും ടി. ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. കെ.ടി. ശ്രീധരൻ കൈവരിച്ച ഈ ലോക നേട്ടം മേപ്പയൂരിനും കലാരംഗത്തിനും വലിയ അഭിമാനമാണെന്ന് അനുമോദന പ്രസംഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
