പാലക്കാട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴ് കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഷൊർണൂർ സർക്കിൾ ഡാൻസാഫ്, പാലക്കാട് ഇൻ്റലിജൻസ് ആര്‍പിഎഫ്, സി ഐ ബി ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കോയമ്പത്തൂരിൽ നിന്നും വന്ന ട്രെയിൻ നമ്പർ 12660 ഗുരുദേവ് എക്സ്പ്രസ്സിലാണ് പരിശോധന നടത്തിയത്. പിൻവശത്തെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും 6-7 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് റെയിൽവേ പൊലീസ് (ജി ആര് പി) തുടര്‍ നടപടി സ്വീകരിക്കും. ലഹരി കടത്തിനെതിരെയുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചിട്ടുണ്ട്.
