തൃശൂര്‍: ഗുരുവായൂരിൽ വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ സ്വദേശി മുസ്തഫയെ (47) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കൊള്ളപ്പലശിക്കാര്‍ ഭൂമി ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന് കുടുംബം ആരോപിച്ചു. ആറു ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ തിരികെ നൽകിയെന്നും എന്നിട്ടും ഭീഷണി തുടര്‍ന്നുവെന്നുമാണ് ആരോപണം. പലിശക്കാരിൽ നിന്ന് നിരന്തരം ഭീഷണി നേരിട്ടതായും കുടുംബം ആരോപിച്ചു. കച്ചവട സ്ഥാപനത്തിൽ കയറി മേശവലിപ്പിൽ നിന്ന് പലിശക്കാരൻ പല തവണ പണം എടുത്തുകൊണ്ടുപോയി. പലിശത്തുക കുറഞ്ഞതിന് ഭാര്യയുടെയും മകന്റെ മുന്നിലിട്ട് മുസ്തഫയെ മർദിച്ചെന്നും ആരോപണമുണ്ട്. 20ശതമാനം മാസപ്പലിശയ്ക്ക് ആണ് പണം നൽകിയത്. ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നതായി സഹോദരൻ ഹക്കീം ആരോപിച്ചു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)