കൊച്ചി > ഗുരുവായൂർ, ശബരിമല ദേവസ്വങ്ങളുടെ ആസ്തിമൂല്യനിർണയം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ദേവസ്വം ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ വിശദീകരണം തേടി ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസയച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെയും ശബരിമലയിലെയും ആഭരണങ്ങൾ, സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ മൂല്യം കണക്കാക്കി പ്രസിദ്ധീകരിക്കാൻ ദേവസ്വം ബോർഡുകളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസാണ് ഹർജി നൽകിയിട്ടുള്ളത്. തിരുപ്പതി ക്ഷേത്രമാതൃകയിൽ ആസ്തി നിർണയിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.