ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന വിദ്യാർഥി കർണാടകയിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

news image
Sep 10, 2023, 2:35 am GMT+0000 payyolionline.in

ചെങ്ങന്നൂർ (ആലപ്പുഴ) ∙ ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന ഡിഗ്രി വിദ്യാർഥി കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കർണാടക കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി 2–ാം വർഷ വിദ്യാർഥിയായ ചെറിയനാട് തോനയ്ക്കാട് മധുസദനത്തിൽ എം.അഖിലേഷാണ് (20) മരിച്ചത്. ചെറിയനാട്ട് അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അഖിലേഷ് ഹോസ്റ്റൽ മുറിയിലേക്ക് പോയിരുന്നു . ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന്, ഹോസ്റ്റലിലെ മറ്റു വിദ്യാർഥികൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അഖിലേഷിനെ കണ്ടെത്തിയതെന്നു കോലാർ ഗുൽപേട്ട് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe