ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കും താമസസൗകര്യം ഒരുക്കും -വീണ ജോർജ്

news image
Sep 24, 2024, 5:47 am GMT+0000 payyolionline.in

അ​ടി​മാ​ലി: ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പൂ​ർ​ണ ഗ​ർ​ഭി​ണി​ക​ൾ​ക്ക് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. വി​ദൂ​ര​മാ​യ​തും അ​വി​ക​സി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​മ്പോ​ൾ ഒ​ന്നോ ര​ണ്ടോ ദി​വ​സം താ​മ​സം വ​ന്നാ​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​മ്പ​ത്തി​ക​വും പ്ര​ശ്ന​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ്​ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക്കൊ​പ്പം ഒ​രു ബ​ന്ധു​വി​നും കൂ​ടെ താ​മ​സി​ക്കാം. ഇ​തി​നാ​യി ശു​ചി​ത്വ​വും സൗ​ക​ര്യ പ്ര​ദ​വു​മാ​യ താ​മ​സ​സ്ഥ​ലം ഒ​രു​ക്കും. ഒ​രേ സ​മ​യം അ​ഞ്ച്​ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മാ​ണ് ഒ​രു​ക്കു​ക. വ​യ​നാ​ട്ടി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സ​സ് യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ത​സ്തി​ക​ക​ൾ കൊ​ണ്ടു​വ​രും. ഇ​വി​ടെ കാ​ത്ത് ലാ​ബ് വേ​ഗ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ന​യി​ലാ​ണ്. അ​ഞ്ചു ഡ​യാ​ലി​സ് മെ​ഷി​നാ​ണ് അ​ടി​മാ​ലി​യി​ൽ തു​ട​ങ്ങി​യ​ത്. ഇ​ത് 10 മെ​ഷി​നാ​ക്കി ഉ​യ​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. ലൈ​സ​ൻ​സ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​തോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കും. കെ​ട്ടി​ട​ത്തി​ന് സ്ഥി​രം എ​ൻ.​ഒ.​സി ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടൂ​റി​സം മേ​ഖ​ല​യി​ലെ പ​രി​ഗ​ണ​ന വെ​ച്ച് അ​ടി​മാ​ലി​യി​ൽ ഉ​ട​ൻ ബ്ല​ഡ് ബാ​ങ്ക് തു​ട​ങ്ങും. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി അ​ടി​മാ​ലി​യെ മാ​റ്റും. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ൾ വ​സി​ക്കു​ന്ന ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രും. അ​മ്മ​യും കു​ഞ്ഞും ജി​ല്ല ആ​ശു​പ​ത്രി യ​ഥാ​ർ​ഥ്യ​മാ​ക്കും. സ​മ​ഗ്ര പ​ക്ഷാ​ഘാ​ത വി​ഭാ​ഗം തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ. ​രാ​ജ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സോ​മ​ൻ ചെ​ല്ല​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി.​എം.​ഒ ഡോ. ​എ​ൽ. മ​നോ​ജ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സൗ​മ്യ അ​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ന്‍റി ബേ​ബി, റ​ബ​ർ മാ​ർ​ക്ക​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​വി. സ്ക​റി​യ, ഈ​റ്റ-​ത​ഴ-​കാ​ട്ടു​വ​ള്ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ചാ​ണ്ടി പി. ​അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ എ. ​കു​മാ​ർ റി​പ്പോ​ർ​ട്ടും സ​നി​ല രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe