ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് സജി ചെറിയാൻ

news image
Jan 16, 2024, 9:38 am GMT+0000 payyolionline.in

തിരുവനന്തപുരം: അയോധ്യ പരാമർശത്തിൽ ​ഗായിക കെ.എസ് ചിത്രക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല.

ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സജി ചെറിയാൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി. എം.ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്. ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe