ചേരുവകൾ
1 ചിക്കൻ (എല്ലില്ലാതെ) 400 ഗ്രാം
2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
3 കശ്മീരി മുളകുപൊടി -രണ്ട് ടീസ്പൂൺ (എരിവ് അനുസരിച്ചു)
4 ചില്ലി ഫ്ലക്ക്സ്: ഒരു ടീസ്പൂൺ
- കുരുമുളക് പൊടി: അര ടീസ്പൂൺ
6 ഒറിഗാനൊ -കാൽ ടീസ്പൂൺ
7 വിനിഗർ/ ലെമൺ ജ്യൂസ് – ഒന്നര ടീസ്പൂൺ
8 ഉപ്പ്
9 സവാള -ഒന്ന് വലുത്
- ക്യാപ്സിക്കം -കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
- ചീസ്
- ബട്ടർ
- മല്ലിയില
- ബൺ 3-4
- ഗരം മസാല: കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷണങ്ങളാക്കി അതിലേക്ക് മുളക്, ചില്ലി ഫ്ലെക്ക്സ്, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, വിനിഗർ എല്ലാം ചേർത്തു നന്നായി യോജിപ്പിച്ച് 30 മിനിറ്റ് വെക്കുക. സവാള ചെറുതായി അരിഞ്ഞു വഴറ്റിയെടുക്കുക. പകുതി വേവാകുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കുക.
ചിക്കൻ വെള്ളം നന്നായി വറ്റിവരുമ്പോൾ ക്യാപ്സിക്കം, കുരുമുളക് പൊടിയും ഒരിഗാനൊ ചേർത്തു കൊടുക്കുക. മസാല ഡ്രൈ ആയി വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ സ്പൂൺകൊണ്ട് ചെറുതായി പൊടിച്ചുകൊടുത്തു മല്ലിയിലയും ഗരം മസാലയും ചേർത്തു മിക്സ് ആക്കി എടുക്കുക.
ബൺ ക്രോസ്സ് ചെയ്തു മുറിച്ചു ത്രികോണാകൃതിയിൽ പകുതിവരെ കട്ട് ചെയ്തെടുക്കുക. അതിന്റെ ഉള്ളിൽനിന്ന് കുറച്ചു ബൺ മാറ്റി അതിലേക്ക് ചിക്കൻ മസാല വെച്ചു (കുറച്ചു ഫില്ലിങ് വെച്ചു ചെയ്യുന്നതാണെങ്കിൽ ബൺ ഉള്ളിൽനിന്ന് മാറ്റാതെയും വെച്ചുകൊടുക്കാം) ഓരോ വിടവിലൂടെയും ചീസ് ഫിൽ ചെയ്തുകൊടുക്കുക.
ഒരു പത്രത്തിൽ ബട്ടർ, മല്ലിയില പൊടിയായി അറിഞ്ഞതും, കുറച്ചു ചതച്ച മുളകും മിക്സാക്കി ബൺ മുകളിൽ ബ്രഷ് ചെയ്തു ഓവൺലോ ഗ്യാസ് ടോപ്പിലെ രണ്ട്-മൂന്ന് മിനിറ്റ് വെച്ചു ചൂടാക്കിയെടുക്കുക.